യുഎഇയിലെ വാറ്റ്: നിങ്ങള്‍ ഇങ്ങനെയൊക്കെ പറ്റിക്കപ്പെട്ടേയ്ക്കാം

സൗദിയില്‍ വാറ്റ് നിലവില്‍ വന്നതോടെ വ്യപാര കേന്ദ്രങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പു നല്‍കി അധികൃതര്‍. ജനുവരി ഒന്നു മുതലാണ് സൗദിയില്‍ വാറ്റ് നിലവില്‍ വന്നത്. അഞ്ച് ശതമാനം നികുതി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുമ്പോള്‍ ചില രീതിയിലുള്ള തട്ടിപ്പുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ജനങ്ങല്‍ ജാഗരൂകരായിരിക്കണമെന്നും അധികൃതര്‍ പറയുന്നു.

സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയില്‍ വാറ്റ് രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനത്തിന് നികുതി ഈടാക്കാനുള്ള അനുവാദമില്ല. വാറ്റ് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ ഉണ്ടായിരിക്കും. അതും നികുതി സംഖ്യയും ബില്ലില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍ അവ രേഖപ്പെടുത്താതെ ഉപഭേക്താക്കളില്‍ നിന്ന് നികുതി ഈടാക്കാനുള്ള സാധ്യതയുണ്ട്. അഞ്ച് ശതമാനം നികുതി ബില്ലില്‍ ഈടാക്കുമ്പോള്‍ അതില്‍ കൂടുതല്‍ വില ഉല്‍പന്നങ്ങള്‍ക്ക് കൂട്ടി തട്ടപ്പ് നടത്താനും സാധ്യതയുണ്ട്. കൃത്രിമവും വ്യാജവുമായ വാറ്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ ബില്ലില്‍ പ്രിന്റ് ചെയ്ത് സംഖ്യ ഈടാക്കുന്നതാണ് മറ്റൊരു കബളിപ്പിക്കല്‍ രീതി.

ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ തെളിഞ്ഞാല്‍ പിഴയും ശിക്ഷയും ലഭിക്കും . ഉപഭോക്താക്കള്‍ക്ക് ബാക്കി നല്‍കാന്‍ ചില്ലറ വില്‍പന കടകളില്‍ നാണയത്തുട്ടുകള്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും വാണിജ്യ, നിക്ഷേമ മന്ത്രാലയം വ്യക്തമാക്കി. നാണയത്തുട്ടുകള്‍ സൂക്ഷിക്കാത്ത കടകള്‍ക്ക് തുടക്കത്തില്‍ ചുരുങ്ങിയത് 100 റിയാല്‍ പിഴ ചുമത്തുമെന്നും കുറ്റം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പിഴ സംഖ്യ വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വാറ്റില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുക, രജിസ്റ്റര്‍ ചെയ്യാതെ വാറ്റ് ഈടാക്കുക, പരിശോധനയ്ക്ക് സഹകരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്താനാണ് തീരുമാനം.

മൂല്യ വര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നതോടെ നിയമലംഘനം കണ്ടെത്താന്‍ അധികൃതര്‍ സൗദിയില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വാണിജ്യ നിക്ഷേപ മന്ത്രാലയവും ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്‍ഡ് ടാക്സും സംയുക്തമായാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പതിനെട്ടോളം സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധനകളുടെ ഭാഗമാകുന്നുണ്ട്.