സൗദിയിലെ അസീറിലുണ്ടായ വെടിവെയ്പ്പില്‍ ആറു സ്വദേശികള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അസീറിലെ അംവായില് ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
കുടുംബകലഹം മൂലമുണ്ടായ വഴക്കാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. തര്‍ക്കസ്ഥലത്ത് വേട്ടയാടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെയ്പ്പിലേക്ക് എത്തിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
Read more
വെടിവെയ്പ്പിന് ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. യമനിലെ ഹൂത്തികളുമായി നിരന്തര ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണ് അസീര്‍ പ്രവിശ്യയിലെ അതിര്‍ത്തി പ്രദേശങ്ങള്‍. നിരന്തരമായി ഡ്രോണ്‍ ആക്രമണങ്ങള്‍ ഈ മേഖലയില്‍ പതിവാണ്.