ഉപരോധം അവസാനിപ്പിക്കുന്നതിന് സുപ്രധാന നീക്കവുമായി ഖത്തര്‍

Advertisement

ഉപരോധം അവസാനിപ്പിക്കുന്നതിന് സുപ്രധാന നീക്കവുമായി ഖത്തര്‍. സൗദിയടക്കമുള്ള രാജ്യങ്ങളാണ് ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ ഉപരോധം ഖത്തറിലെ ജനങ്ങളെ ബാധിക്കുന്നവെന്ന ഐക്യരാഷ്ട്രസഭാ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷമാണ് പുതിയ നീക്കവുമായി രാജ്യം രംഗത്തു വരുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ഉപരോധം അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലത്തുന്നതിനു വേണ്ടിയാണ് ഖത്തര്‍ ശ്രമിക്കുന്നത്. ഇതു ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ലുല്‍വാ അല്‍ ഖാതേരാണ് അറിയിച്ചത്.

ഐക്യരാഷ്ട്ര സഭയിലെ ഒ.എച്ച്.സി.എച്ച്.ആര്‍ (ഓഫീസ് ഓഫ് ദ ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ) പ്രതിനിധികള്‍ ഖത്തര്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വദേശികള്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നവംബറിലായിരുന്നു ചര്‍ച്ച നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയിരുന്നു.