ദേശീയ ദിനം; ടിക്കറ്റ് ഇളവ് പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്

92-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 92 റിയാല്‍ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്. സൗദി അറേബ്യയുടെ 92-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാ​ഗമായാണ് ടിക്കറ്റ് നിരക്കിൽ ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത് .

ആഭ്യന്തര ടിക്കറ്റുകളാണ് ഇത്രയും നിരക്കിളവില്‍ നല്‍കുന്നത്.സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഭാഗ്യശാലികള്‍ക്ക് ഓഫര്‍ ലഭിക്കും. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച 31 വരെ യാത്ര ചെയ്യാനാണ് ഈ ഓഫര്‍ ലഭ്യമാകുക.

എല്ലാ സെക്ടറുകളിലും പരിമിതമായ സീറ്റുകളാണ് ഓഫറില്‍ നല്‍കുക.
ഇക്കോണമി ക്ലാസ് ടിക്കറ്റ് 92 റിയാലിനും ബേസിക് ഇക്കോണമി ക്ലാസ് ടിക്കറ്റ് 192 റിയാലിനും ലഭിക്കും. വണ്‍വേ ടിക്കറ്റിനു മാത്രമാണ് ഓഫര്‍ ലഭിക്കുകയെന്നും സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി