മുസ്‌ളീം ലീഗിന്റെ പോഷക സംഘടനയായ കേരളാ മുസ്‌ളീം കള്‍ച്ചറല്‍ സെന്ററും ( കെ എം സി സി ) സിപി എം അനുകൂല സംഘടനയായ മാസും ( mssa) ചേര്‍ന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പിടിച്ചു. കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്‍കാസിനെയാണ് ഇവര്‍ തോല്‍പ്പിച്ചത്്. സി പി എമ്മിന്റെയും ലീഗിന്റെയും പോഷക സംഘടനകള്‍ചേര്‍ന്ന ജനാധിപത്യമുന്നണിയാണ് വിജയിച്ചത്. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ സഹോദരനും മാസിന്റെ നേതാവുമായ ശ്രീപ്രകാശ് പുരയത്ത് ജനറല്‍സെക്രട്ടറിയായും , കെ എം സി സി യുടെ നിസാര്‍ തളങ്കര പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസ് നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച മുന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍, ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക മല്‍സരിച്ച അഡ്വ വൈ റഹിം എന്നിവരെയാണ് സി പി എം – മുസ്‌ളീം സംഖ്യം ചോല്‍പ്പിച്ചത്. ഇന്‍കാസ്, പ്രിയദര്‍ശിനി, ഐഒസി തുടങ്ങിയവയുടെ പിന്തുണയിലായിരുന്നു മതേതര ജനാധിപത്യമുന്നണി മത്സരിച്ചത്.
Read more
ബി ജെ പി നേതൃത്വത്തിലുള്ള സമഗ്ര വികസന മുന്നണിയും പ്രതിനിധികളും മല്‍സരിച്ചെങ്കിലും ഇവരില്‍ ആര്‍ക്കും വിജയിക്കാന്‍ സാധിച്ചില്ല.2400 പേര്‍ക്കാണ് ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷിനില്‍ വോട്ടവകാശം ഉള്ളത്. ഇത്തവണ മുതല്‍ രണ്ടുവര്‍ഷമായിരിക്കും ഭരണ സമിതിയുടെ കാലാവധി