മഴയ്ക്ക് ശമനം; ഒമാനിൽ അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

കനത്ത മഴയെത്തുടർന്ന് ഒമാനിൽ അടച്ചിട്ട എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നു. ഒരാഴ്ചയായി പെയ്യുന്ന മഴയ്ക്ക് ശമനം വന്നതോടെയാണ് അടച്ചിട്ട പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം വീണ്ടും തുറന്നത്.

ദോഫാർ ഗവർണറേറ്റ് വ്യാഴാഴ്ച മുതൽ സന്ദർശകർക്കായി തുറന്നായി ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം അറിയിച്ചു. സന്ദർശകർ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം സലാലയിലെ മുഗ്‌സൈൽ ബീച്ച് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് പ്രവേശനമില്ല. ഇവിടെ കൂറ്റൻ തിരമാലയിൽപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ അഞ്ച്‌ പേരെ കാണാതായിരുന്നു.

ഇതിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല