സ്‌കൂൾ അവധിയും പെരുന്നാൾ അവധിയും ഒന്നിച്ച്; സൗദിയിൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധന

സ്‌കൂൾ അവധിയും പെരുന്നാൾ അവധിയും ഒന്നിച്ചെത്തിയതോടെ സൗദിയിൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്. സാധാരണ നിരക്കിനേക്കാൾ മൂന്നിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. സ്‌കൂൾ അവധിയും പെരുന്നാൾ അവധിയും ഒരുമിച്ചെത്തിയതാണ് നിരക്ക് വർധിക്കാനിടയാക്കിയത്.

ഹജ്ജ് അവധി ദിനങ്ങളിലെ ബുക്കിംഗുകൾക്കാണ് നിരക്കിൽ വലിയ വർധനവ് അനുഭവപ്പെടുന്നത്. സാധാരണ നിരക്കിനേക്കാൾ മൂന്നിരട്ടിയോളം വർധനവ് നേരിടുന്നതായി പലരും പരാതി ഉന്നയിച്ചു. രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾക്ക് പൊള്ളുന്ന നിരക്ക നുഭവപ്പെടുന്നതായാണ് ഉയരുന്ന പരാതി.

സ്‌കൂൾ, പെരുന്നാൾ അവധികൾ ഒന്നിച്ചെത്തിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവധി ആഘോഷിക്കാൻ പുറപ്പെട്ടവർക്കാണ് നിരക്ക് വർധനവ് തിരിച്ചടിയായത്. ആഭ്യന്തര സർവീസുകളിൽ ദേശീയ എയർലൈൻ കമ്പനിയായ സൗദിയ ഉൾപ്പെടെ സർവീസുകൾ വർധിപ്പിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായത്.

Read more

എന്നാൽ വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടിയിലധികം വർധനവുണ്ടായെന്ന പ്രചാരണം ശരിയല്ലെന്ന് സിവിൽ ഏവിയേഷൻ വക്താവ് പറഞ്ഞു. പകരം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും അത് മുഖേനയുണ്ടായ ടിക്കറ്റ് ക്ഷാമവുമാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.