വി.പി.എൻ ആപ്പുകളുടെ ദുരുപയോഗം; 20 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി യു.എ.ഇ

വി.പി.എൻ ആപ്പുകളുടെ ദുരുപയോഗം വർധിച്ചതോടെ മുന്നറിയിപ്പുമായി യുഎഇ അധികൃതർ. യുഎഇ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരം, വി.പി.എൻ ദുരുപയോഗം ചെയ്യുന്ന ആളുകൾക്ക് തടവും 500,000 ദിർഹം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും ചുമത്തപ്പെടും.

ഡേറ്റിങ്, ചൂതാട്ടം, പ്രായപൂർത്തിയായവർക്കുള്ള വെബ്സൈറ്റുകൾ എന്നിവ പോലുള്ള നിയന്ത്രണ വിധേയമായ കണ്ടന്റുകളും പ്ലാറ്റ്‌ഫോമുകളും ആക്സസ് ചെയ്യുന്നതിനും, നിയന്ത്രണങ്ങളേർപ്പെടുത്തിയ ഓഡിയോ-വീഡിയോ കോളിങ് ആപ്പുകൾ ഉപയോഗിക്കുന്നതിനുമായാണ് യുഎഇയിലും മറ്റു ഗൾഫ് മേഖലയിലും വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകൾ (വി.പി.എൻ) വ്യാപകമായി ഉപയോഗിക്കുന്നത്.

ഏറ്റവും പുതിയ നോർഡ് സെക്യൂരിറ്റി ഡാറ്റാ പ്രകാരം, ഗൾഫ് മേഖലകളിലെ ആകെ വി.പി.എൻ ഉപയോഗം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷത്തന്റെ ആദ്യ പാദത്തിൽ ഏകദേശം 30 ശതമാനമായാണ് വർദ്ധിച്ചിട്ടുള്ളത്. യുഎഇയിൽ മാത്രം ഇത് 36 ശതമാനമായാണ് വർദ്ധിച്ചത്.

വാട്ട്സ്ആപ്പ്, സ്‌കൈപ്പ്, ഫേസ്ടൈം, ഐ.എം.ഒ, ഡേറ്റിങ് ആപ്പുകൾ എന്നിവയിലൂടെ ഓഡിയോ-വീഡിയോ കോളുകൾ ചെയ്യാനായി ഗൾഫ് നിവാസികൾക്കിടയിൽ വി.പി.എൻ ഉപയോഗിക്കുന്നത് സാധാരണമായിരിക്കുകയാണ്. ഇത്തരം ആപ്പുകളുടെ ദുരുപയോഗത്തിനെതിരെയാണ് നിയമനടപടികൾ സ്വീകരിക്കുക.

രാജ്യത്ത് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കോ കിംവദന്തികൾക്കും സെബർ കുറ്റകൃത്യങ്ങൾക്കും വേണ്ടിയോ വി.പി.എൻ ഉപയോഗിക്കുന്നത് 2021 ലെ ഡിക്രി നമ്പർ 34 പ്രകാരം ഗുരുതരമായ കുറ്റമാണ്