നേപ്പാളില്‍ വിമാന ദുരന്തം; പൊഖാറയിലെ റണ്‍വേയിലേക്ക് തകര്‍ന്നുവീണു; 68 യാത്രക്കാര്‍; 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാളില്‍ വിമാന ദുരന്തം. ഇന്നു രാവിലെ 11നാണ് അപകടം ഉണ്ടായത്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് എത്തിയ വിമാനമാണ് തകര്‍ന്നു വീണത്. പൊഖാറയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ആഭ്യന്തര സര്‍വീസ് നടത്തുന്ന യദി വിമാനമാണ് തകര്‍ന്നത്.

വിമാനത്തില്‍ 68 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 40 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊഖാറയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.