ഓസ്ട്രിയന്‍ തലസ്ഥാനത്ത് ഭീകരാക്രമണം; ആറിടത്ത് വെടിവെയ്പ്: അക്രമി ഉൾപ്പെടെ മൂന്ന് മരണം

ഫ്രാന്‍സിനു പിന്നാലെ ഓസ്ട്രിയയിലും ഭീകരാക്രമണം. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ആറിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഒരു ഭീകരനുള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു പൊലീസുകാരനും ഉൾപ്പെടും.

സെന്‍ട്രല്‍ സിനനോഗിനടുത്താണ് ആക്രമണമുണ്ടായതെങ്കിലും അക്രമികളുടെ ലക്ഷ്യമെന്തെന്നു സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് വെടിവെയ്പുണ്ടായത്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിയന്നയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പുള്ള അവസാനത്തെ സായാഹ്നം ആസ്വദിക്കാനായി നിരത്തിലേക്ക് എത്തിയ ആളുകള്‍ക്ക് നേരെയാണ് ആക്രമി സംഘം വെടിയുതിര്‍ത്തത്.

Read more

ഭീകരവാദത്തിന് എതിരെ എന്ത് വിലകൊടുത്തും പൊരുതുമെന്ന് ആക്രമണം നടന്നതിന് പിന്നാലെ ഓസ്ട്രിയ ചാന്‍സലര്‍ വ്യക്തമാക്കി.