ഇസ്രയേലിന്റെ വഴിയേ അമേരിക്കയും; ഇസ്ലാമിക്ക് സ്‌റ്റേറ്റ് തീവ്രവാദികളെ ലക്ഷ്യമിട്ട് സിറിയയില്‍ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; 37 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമിക്ക് സ്‌റ്റേറ്റ,് അല്‍ഖാഇദ തീവ്രവാദികളെ ലക്ഷ്യമിട്ട് സിറിയയില്‍ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം. ആക്രമണത്തില്‍ 37 പേരെ വധിച്ചതായി യുഎസ് സൈന്യം വ്യക്തമാക്കി. ഇസ്രയേലിന് പിന്നാലെ തീവ്രവാദ സംഘടനകള്‍ക്കെതിരായുള്ള നിലപാട് അമേരിക്ക കടുപ്പിക്കുകയാണെന്നാണ് ആക്രമണങ്ങള്‍ നല്‍കുന്ന സന്ദേശം.

ഐഎസ് സായുധ വിഭാഗം തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെന്‍ട്രല്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം. അല്‍ ഖ്വയിദയുമായി ബന്ധമുള്ള ഹുറാസ് അല്‍ ദീന്‍ ഉള്‍പ്പെടെ ഒമ്ബത് സംഘങ്ങളെയാണ് ലക്ഷ്യമിട്ടത്. സെപ്റ്റംബര്‍ 16 ന് മധ്യ സിറിയയിലെ വിദൂരവും അജ്ഞാതവുമായ സ്ഥലത്തുള്ള ഐ.എസ് പരിശീലന ക്യാമ്ബില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സിറിയന്‍ നേതാക്കളടക്കം 28 പോരാളികള്‍ കൊല്ലപ്പെട്ടതായും യു.എസ് സൈന്യം വ്യക്തമാക്കി.

2014ല്‍ സിറിയയിലും ഇറാഖിലും ആക്രമണങ്ങള്‍ നടത്തിയ ഐ.എസിനെ ലക്ഷ്യമിട്ട് ഏകദേശം അമേരിക്ക വീണ്ടും ആക്രമണങ്ങള്‍ കടുപ്പിക്കുകയാണ്. 900 യു.എസ് സേനകള്‍ക്ക് പുറമെ കൂടുതല്‍ സൈനികരെയും സിറിയയിലേക്ക് അമേരിക്ക എത്തിച്ചിട്ടുണ്ട്.

Read more