കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടുകൾ സംഭവം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും യുഎസോ കുവൈറ്റ് സൈന്യമോ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല, അന്വേഷണം തുടരുകയാണ്.
🇰🇼 | #URGENTE: Derribado un avión de combate estadounidense F-15 en Kuwait. pic.twitter.com/tTyoO4POls
— ECSaharaui (@ECSaharaui__) March 2, 2026
എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഓൺലൈനിൽ പങ്കിട്ട ദൃശ്യങ്ങളിൽ എഫ്-15 വിമാനം തകർന്ന് താഴേക്ക് പതിക്കുന്നത് വ്യക്തമായി കാണാം. ഇസ്രായേൽ സംയുക്ത ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് യുദ്ധവിമാനം തകർന്നത്.







