കോവിഡ് പ്രതിസന്ധി; യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശനം മാറ്റിവച്ചു

 

കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശനം മാറ്റിവച്ചു. ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രണാതീതമാകുമെന്ന് കരുതപ്പെടുന്നതിനാൽ യു.കെയിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശനം മാറ്റിവയ്ക്കുന്നത്.

നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിക്കാൻ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് രാവിലെ സംസാരിച്ചിരുന്നു. വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.