ഇന്ത്യ-ചൈന അതിർത്തി തർക്കം; മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ട്രംപ്

ഇന്ത്യയും ചൈനയും തമ്മിൽ “ഇപ്പോൾ ഉയർന്നു വരുന്ന അതിർത്തി തർക്കത്തിൽ” മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു.

“അവർ തമ്മിൽ ഇപ്പോൾ ഉയർന്നു വരുന്ന അതിർത്തി തർക്കത്തിൽ മദ്ധ്യസ്ഥത വഹിക്കാനോ തീര്‍പ്പു കല്‍പിക്കാനോ അമേരിക്ക സന്നദ്ധമാണെന്നും അതിന് കഴിയുമെന്നും ഞങ്ങൾ ഇന്ത്യയെയും ചൈനയെയും അറിയിച്ചിട്ടുണ്ട്. നന്ദി! ”പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു.

https://twitter.com/realDonaldTrump/status/1265604027678670848?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1265604027678670848%7Ctwgr%5E&ref_url=https%3A%2F%2Fwww.ndtv.com%2Findia-news%2Finformed-india-china-that-us-ready-to-mediate-border-dispute-trump-2236051

ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച തര്‍ക്കങ്ങളാണ് രൂക്ഷമായത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചു.