ലോകത്തിലെ ഏറ്റവും 'ഏകാകിയായ; മനുഷ്യൻ വിടപറഞ്ഞു, പുറലോകവുമായി ബന്ധമില്ലാതെ കുഴി മനുഷ്യൻ ജീവിച്ചത് 26 വർഷം

ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യനെ മരിച്ച നിലയില്‍ കണ്ടെത്തി. കാടിനുള്ളിൽ  ഒരുപാട് കുഴികൾ കുഴിക്കുമായിരുന്ന ഇദ്ദേഹം മാൻ ഓഫ് ‘മാന്‍ ഓഫ് ദ ഹോള്‍’ (കുഴി മനുഷ്യന്‍) എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. പുറംലോകവുമായി യാതൊരു ബന്ധമില്ലാതെ 26 വർഷമാണ് ഇദ്ദേഹം കാടിനുള്ളിൽ ജീവിച്ചത്.

ഇദ്ദേഹത്തെ ഓഗസ്ത് 23നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ടനാരു നദിയോരത്ത് കെട്ടിയുണ്ടാക്കിയ പുല്‍വീടിന് സമീപത്തെ തൊട്ടിലില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തിന്റെ മരണത്തിൽ അസ്വാഭാവികത ഒന്നും തന്നെ ഇല്ലെന്നാണ് അനുമാനം. ഇദ്ദേഹത്തിന് 60 വയസിനടുത്ത് പ്രായം ഉണ്ടാകുമെന്നാണ് കരുതുന്നത്. ബ്രസീല്‍-ബൊളീവിയ അതിര്‍ത്തിയായ റൊണ്ടോണിയയിലെ തനാരു ഗോത്ര മേഖലയായിരുന്നു ഏകാകി മനുഷ്യന്റെ വാസസ്ഥലം.

ഇദ്ദേഹത്തിന്റെ ഗോത്രവിഭാഗത്തിലെ ആളുകളിൽ ആക്രമണനങ്ങളിൽ മരിച്ചവരാണ്. ഗോത്ര ഭക്ഷ സംസാരിക്കാൻ പോലും ആരും ഇല്ലാതെ ആരുടേയും സൗഹൃദങ്ങൾ ഇല്ലാതെ ജീവിച്ച ഇദ്ദേഹം വനമേഖലയില്‍ വേട്ടയാടിയും കൃഷി ചെയ്തുമാണ് ജീവിച്ചത്. എന്തായാലും ഇദ്ദേഹത്തിന്റെ മരണത്തോടെ ആ ഗോത്രവര്‍ഗക്കാരുടെ വംശപരമ്പര തന്നെ ഇല്ലാതായി.