ശ്രീലങ്കയില്‍ ആഭ്യന്തരകലാപം രൂക്ഷം; പ്രക്ഷോഭകരെ വെടിവെച്ച ഭരണകക്ഷി എം.പി ജീവനൊടുക്കി

ശ്രീലങ്കയിലെ ഭരണകക്ഷിയില്‍ നിന്നുള്ള ഒരു നിയമസഭാംഗം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ വെടിവെച്ചതിന് പിന്നാലെ ജീവനൊടുക്കി.നിട്ടംബുവ പട്ടണത്തില്‍ വെച്ച് അമരകീര്‍ത്തി അത്‌കോരള വെടിയുതിര്‍ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

‘എംപി സംഭവസ്ഥലത്ത് നിന്ന് ഓടി അടുത്തുള്ള കെട്ടിടത്തില്‍ അഭയം പ്രാപിച്ചു,”പിന്നാലെ ‘ആയിരക്കണക്കിന് ആളുകള്‍ കെട്ടിടം വളഞ്ഞു. പിന്നാലെ സ്വയം വെടി വെച്ച് ജീവനൊടുക്കുകയായിരുന്നു.

കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് വകവെയ്ക്കാതെ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങുകയും പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ അനുയായികളെ ലക്ഷ്യം വയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംഭവം. ഏപ്രില്‍ 9 മുതല്‍ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് ക്യാമ്പ് ചെയ്ത സര്‍ക്കാര്‍ വിരുദ്ധ പ്രകടനക്കാരുടെ കൂടാരങ്ങളും പ്ലക്കാര്‍ഡുകളും രാജപക്സെ വിശ്വസ്തര്‍ നേരത്തെ നശിപ്പിച്ചിരുന്നു.

തലസ്ഥാനമായ കൊളംബോയിലുണ്ടായ അക്രമത്തില്‍ 138 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.