കെനിയയിൽ വിമാനം തകർന്നു വീണു; 12 മരണം

കെനിയയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ചെറുവിമാനം തകർന്നു വീണ് 12 മരണം. ക്വാലെ കൗണ്ടിയിലെ സിംബ ഗോളിനി പ്രദേശത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഡയാനിയിൽ നിന്ന് കിച്ച്വ ടെംബോയിലേക്കുള്ള യാത്രാമധ്യേയാണ് പ്രാദേശിക സമയം രാവിലെ 8.30 ഓടെ വിമാനം തകർന്നുവീണത്.

5Y-CCA എന്ന വിമാനമാണ് തകർന്നതെന്നു കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ദി​യാ​നി​യി​ല്‍​നി​ന്ന് മ​റ്റൊ​രു വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കി​ച്‌​വ ടെം​ബോ എ​ന്ന സ്ഥ​ല​ത്തേ​ക്ക് പോകുമ്പോഴായിരുന്നു അപകടം.

Read more

അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു, മേഖലയിൽ അപകടസമയത്ത് മോശം കാലാവസ്ഥയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.