റഷ്യയില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

റഷ്യയിലെ ഇഷസ്‌ക് നഗരത്തിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ അധ്യാപകരും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു.

ആക്രമണം നടത്തിയ തോക്കുധാരി ജീവനൊടുക്കിയതായും റഷ്യന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തോക്കുകാരി് സ്‌കൂളില്‍ അതിക്രമിച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു.