രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി 10,822 അനധികൃത താമസക്കാരെ നാടുകടത്തിയതായി സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 22,663 അനധികൃത താമസക്കാരെ കഴിഞ്ഞയാഴ്ച സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരെയും ഉടന്‍ നാടുകടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെയാണ് സംയുക്ത ഫീല്‍ഡ് സെക്യൂരിറ്റി പരിശോധന സൗദിയില്‍ നടക്കുന്നത്. അറസ്റ്റിലായവരില്‍ 13,799 പേര്‍ താമസ നിയമം ലംഘിച്ചവരും 5,594 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,270 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരുമാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ണ്. രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 2,133 അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷവും എത്യോപ്യന്‍ പൗരന്മാരും ബാക്കിയുള്ളവിരില്‍ യെമന്‍ പൗരന്മാരുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 184 പേരെ അറസ്റ്റിലാക്കി.
സൗദിയില്‍ 34,708 പുരുഷന്മാരും 4,069 സ്ത്രീകളും ഉള്‍പ്പെടെ മൊത്തം 38,777 അനധികൃത താമസക്കാരാണുള്ളത്. , അവര്‍ക്കെതിരായ ശിക്ഷാ നടപടികളുടെ ഭാഗമായി നിയമനടപടികള്‍ എടുക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
അനധികൃതമായി രാജ്യത്തേക്ക് കുടിയേറുന്ന ഏതൊരു വ്യക്തിക്കും സഹായം നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും. സ്വന്തം പേരിലുള്ള വാഹനങ്ങളും വീടുകളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് നല്‍കിയിട്ടുണ്ട്.
Read more
അമേരിക്ക അനധികൃത കുടിയേറ്റക്കാരെ പിടികൂടി നാടുകടത്തിയതിന് പിന്നാലെയാണ് സൗദിയും നിലപാട് കടുപ്പിച്ചിരിക്കുന്നത്.