റഷ്യയിൽ സൈനിക വിമാനം തകർന്നുവീണു; 65 പേ‍ർ കൊല്ലപ്പെട്ടു, ജീവൻ നഷ്ടമായതിൽ ഭൂരിഭാഗവും തടവുകാരായ യുക്രൈൻ സൈനികർ

റഷ്യയിൽ സൈനിക വിമാനം തകർന്ന് വീണുണ്ടായ വൻ ദുരന്തത്തിൽ 65 പേർ കൊല്ലപ്പെട്ടു. റഷ്യയുടെ ഐ എൽ 76 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. റഷ്യ – യുക്രൈൻ അതിർത്തി പ്രദേശമായ ബെൽഗ്രോഡ‍് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായതെന്നാണ് വിവരം.കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും റഷ്യൻ തടവുകാരായ യുക്രൈൻ സൈനികരാണെന്നാണ് റിപ്പോർട്ടുകൾ.

തടവുകാരെ മാറ്റി പാർപ്പിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടയത്. വിമാനത്തിലെ 6 ക്രൂ മെമ്പർമാരും 3 റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിനകത്തുണ്ടായിരുന്നതായി റഷ്യൻ ഡിഫൻസ് മിനിസ്ട്രി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.