തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹത്തിന് സാധ്യത

സാമ്പത്തിക തകര്‍ച്ചയും അതിനെ തുടര്‍ന്നുണ്ടായ ഭയാനകമായ കലാപവും നിമിത്തം ശ്രീലങ്കയില്‍ നിന്ന് ഇന്ത്യിലേക്ക് വന്‍ അഭയാര്‍ത്ഥി പ്രവാഹമുണ്ടാകാന്‍ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

Read more

തമിഴ്‌നാ്ട്ടിലേക്കും കേരളത്തിലേക്കുമാണ് വരും ദിവസങ്ങളില്‍ ഏറ്റവും അധികം അഭിയാര്‍ത്ഥി പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതെന്ന് തമിഴ്്‌നാട് ക്യു ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീലങ്കയിലെ തൈലമന്നാര്‍ രാമേശ്വരത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം ദൂരയൊണ്് അത് കൊണ്ട് തന്നെ മല്‍സ്യ ബന്ധനബോട്ടുകളിലും, സ്പീഡ് ബോട്ടുകളിലും അവിടെ നിന്ന് ധാരാളം അഭയാര്‍ത്ഥികള്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്
ഇതിന്റെ അ അടിസ്ഥാനത്തില്‍ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.