ഇതാ വലിയ ഇടയന്‍; കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റയവ പുതിയ മാര്‍പാപ്പ; ലിയോ പതിനാലാമന്‍ എന്ന പുതിയ നാമം സ്വീകരിച്ചു; അമേരിക്കന്‍ സ്വദേശി

ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ തലവനെ തിരഞ്ഞെടുത്തു. യുഎസില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റയവയാണ് പുതിയ മാര്‍പാപ്പ. ഇദ്ദേഹം ഇനി ലിയോ പതിനാലാമന്‍ മാര്‍പാപ്പ എന്ന് അറിയപ്പെടും.

അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. ഇന്നലെ രാത്രി 9.40-ഓടെ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിന്റെ മേല്‍ക്കൂരയിലെ ചിമ്മിനിക്കുഴലിലൂടെ വെളുത്തപുക വന്നതോടെയാണ് 267-ാം മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.

. ചാപ്പലില്‍ ബുധനാഴ്ച വൈകീട്ടോടെ തുടങ്ങിയ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ രണ്ടാംദിനം അവസാനബാലറ്റില്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തു. ഏപ്രില്‍ 21-ന് ദിവംഗതനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുപ്പക്കാരനാണ് ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ, മിതവാദി. 69 വയസ് ആണ്. പെറുവില്‍ വര്‍ഷങ്ങളോളം സുവിശേഷദൗത്യവുമായി ചെലവഴിച്ചു. അഗസ്റ്റീനിയന്‍ സഭാംഗമാണ്. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പ്രേവോയെ കര്‍ദിനാളായി അഭിഷേകംചെയ്തത്.

കോണ്‍ക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാര്‍പ്പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ കണ്ടു.