കല്ലറകള്‍ പൊളിച്ച് ശവരതി, പാകിസ്ഥാനില്‍ മൃതദേഹങ്ങള്‍ക്ക് പോലും രക്ഷയില്ല; പെണ്‍കുട്ടികളുടെ കുഴിമാടത്തിന് പൂട്ടിട്ട് മാതാപിതാക്കള്‍, ഞെട്ടിച്ച് റിപ്പോര്‍ട്ട്

പാകിസ്ഥാനില്‍ മൃതദേഹങ്ങളെവരെ ക്രൂരമായ രീതിയില്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മറവുചെയ്ത മൃതദേഹങ്ങളെ കുഴിമാടത്തില്‍ നിന്നും പുറത്തെടുത്താണ് ലൈംഗികമായി പീഡിപ്പിക്കുന്നത്. ഇതേതുടര്‍ന്ന് പെണ്‍മക്കളുടെ മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യാതിരിക്കാന്‍ കല്ലറ മാതാപിതാക്കള്‍ ഗ്രില്ലിട്ട് പൂട്ടുകയാണ്. പെണ്‍കുട്ടികളുടെ കല്ലറകളില്‍ പോലും ഇരുമ്പ് ചട്ടക്കൂടിട്ട് പൂട്ടുന്ന തരത്തിലുള്ള ലൈംഗിക ദാരിദ്രം നേരിടുന്ന സമൂഹമായി പാകിസ്ഥാന്‍ മാറിയെന്ന് നിരീശ്വരവാദിയുമായ ഹാരിസ് സുല്‍ത്താന്‍ വിമര്‍ശിച്ചു.

സാമൂഹിക വ്യവസ്ഥയാണ് ലൈംഗിക ദാരിദ്രം നേരിടുന്ന സമൂഹമായി പാകിസ്ഥാനെ മാറ്റിയതെന്ന് സജാദ് യൂസുഫ് ഷായെന്ന വ്യക്തി ട്വിറ്റും ചെയ്തിരുന്നു. അതിനാലാണ് പലര്‍ക്കും തങ്ങളുടെ പെണ്‍മക്കളുടെ കല്ലറകള്‍ പോലും താഴിട്ട് പൂട്ടേണ്ടി വരുന്നത്. ബലാത്സംഗവും ആളുകളുടെ വസ്ത്രധാരണവും തമ്മിലുള്ള വ്യാകുലതയിലെ കാപട്യമാണെന്ന് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും സജാദ് പറയുന്നു. പലയിടങ്ങളിലും സ്ത്രീകളുടെ മൃതശരീരം കുഴിച്ച് എടുത്ത് മറ്റ് പല സ്ഥലങ്ങളിലേക്കും മാറ്റി സംസ്‌കരിക്കേണ്ടി വരുന്ന സ്ഥിതിയുണ്ട്.

നക്രോഫീലിയ( ശവരതി) കേസുകള്‍ വര്‍ധിക്കുന്നതായി ഡൈയ്‌ലി ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുടുംബാധിഷ്ഠിത മൂല്യങ്ങള്‍ക്ക് ഏറെ വില കല്‍പിക്കുന്ന രാജ്യത്ത് രണ്ട് മണിക്കൂറിലൊരിക്കല്‍ ഒരു സ്ത്രീ ബലാല്‍സംഗത്തിനിരയാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സമൂഹമനസ്സാക്ഷിയെ കുത്തിനോവിക്കുന്നതാണ്. എന്നാല്‍ സ്ത്രീകളുടെ കുഴിമാടങ്ങള്‍ക്ക് മുകളില്‍ കാണുന്ന താഴുകള്‍ മൊത്തം സമൂഹത്തേയും ലജ്ജയാല്‍ തലകുനിക്കാനിടയാക്കുന്നതാണെന്ന് ഡെയ്ലി ടൈംസിന്റെ പത്രാധിപക്കുറിപ്പില്‍ പറയുന്നു.

ചില നരാധമന്‍മാര്‍ തങ്ങളുടെ ആസക്തി തൃപ്തിപ്പെടുത്താന്‍ ജീവനില്ലാത്ത ശരീരങ്ങളെ പോലും ഇരയാക്കുന്നതിനാലാണ് മൃതശരീരങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന് കുഴിമാടങ്ങള്‍ താഴിട്ടുപൂട്ടേണ്ടി വരുന്നത്. നെക്രോഫീലിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് തിരിച്ചറിയുകയാണ് ജനങ്ങളെന്ന് ഡെയ്ലി ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകളുടെ ജഡങ്ങള്‍ കുഴിച്ചെടുത്ത് പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിനുമുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കറാച്ചിയിലെ ഉത്തര നസീമാബാദിലെ മുഹമ്മദ് റിസ്വാന്‍ എന്ന ശ്മശാനം സൂക്ഷിപ്പുകാരനെ ശവരതിയുടെ പേരില്‍ 2011 ല്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ തന്റെ ലൈംഗികാസക്തി പൂര്‍ത്തീകരിക്കാന്‍ 48 സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തിയിരുന്നു.

പാകിസ്ഥാനില്‍ മൃതദേഹങ്ങളെ പീഡിപ്പിക്കുന്ന സാഹചര്യം വര്‍ധിച്ചു വരുന്നതായി മുന്‍പ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാ രണ്ട് മണിക്കൂറിലും രാജ്യത്ത് ഒരു സ്ത്രീ വീതം ബലാത്സംഗത്തിന് ഇരയാകുന്നതായിട്ടാണ് കണക്കുകള്‍. 40 ശതമാനത്തോളം പാകിസ്ഥാനി സ്ത്രീകള്‍ തങ്ങളുടെ ജീവിതകാലത്ത് ലൈംഗിക അതിത്രമം നേരിട്ടതായിട്ടാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.