പാകിസ്ഥാന്-അഫ്ഗാനിസ്ഥാന് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. പാക് സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. പാക്-അഫ്ഗാന് സംഘര്‍ഷത്തില്‍ ഒട്ടേറെ സൈനികര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സൈനികരുടെ മരണം സ്ഥിരീകരിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറായിട്ടില്ല. അഫ്ഗാന് അതിര്‍ത്തിക്ക് സമീപമുള്ള നോര്‍ത്ത് വസീറിസ്താനിലെ മിര്‍ അലി മേഖലയില്‍ വെച്ചാണ് സൈനിക വാഹനവ്യൂഹത്തിനു നേരെയാണ് ചാവേര്‍ ആക്രമണം നടന്നത്. ഇതിനെ തുടര്‍ന്ന് ഗുലാം ഖാന് അതിര്‍ത്തി അടച്ചതായാണ് വിവരം.
Read more
അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലൂടെ കടന്നുപോവുന്ന ഈ വഴി പ്രധാനപ്പെട്ട വ്യാപാര, ഗതാഗത മാര്‍ഗ്ഗമാണ്. അതിര്‍ത്തി അടച്ചത് സ്ഥിരീകരിച്ച അഫ്ഗാന് അതിര്‍ത്തി സേനാ വക്താവ് അബിദുള്ള ഫാറൂഖി പാകിസ്താന് ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ലെന്ന് പറഞ്ഞു.







