റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; യുഎഇയില്‍ മലയാളി യുവതി മരിച്ചു

യുഎഇയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി യുവതി വാഹനം ഇടിച്ച്​ മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽ താഴെ ഹഫ്​സലിൻറെ ഭാര്യ റംഷീനയാണ്​ (32) മരിച്ചത്​. ദുബൈ സത്​വ അൽ ബിലയിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെയാണ്​ അപകടം.

റോഡ് മുറിച്ചു കടക്കുന്നതിനിടെ ലാന്റ് ക്രൂയിസർ വാഹനം റംഷീനയെ ഇടിക്കുകയായിരുന്നു. സിഗ്നൽ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

മകൻ മുഹമ്മദ്​ യിസാൻ. പിതാവ്​: അബൂബക്കർ. മാതാവ്​: റംല. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.