അതിജീവനത്തിന്റെ സംഗീതം; കോറോണയെ തുടർന്ന് വീട്ടിൽ അകപ്പെട്ട ഇറ്റലിക്കാർ ജാലകങ്ങളിലൂടെ പരസ്പരം പാടുന്ന വീഡിയോ

കൊറോണ വൈറസ് വ്യാപനം ഇറ്റലിയിലെ ജനങ്ങളെ വീട്ടിൽ തന്നെ ഇരിക്കാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്, അതേസമയം ഇവരിൽ ചിലർ തങ്ങളുടെ വീട്ടിലെ ജാലകങ്ങൾ, ബാൽക്കണി, വാതിലുകൾ എന്നിവയിൽ നിന്ന് വിജനമായ തെരുവുകൾക്ക് അഭിമുഖമായി നിന്ന് പരസ്പരം പാടുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് ഇവ ഒരേസമയം മനോഹരവും ദുഃഖപൂർണ്ണവുമാണ്.

Read more

ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകൾ ഇറ്റലിയിലാണ്. ഇറ്റലിയിൽ 15,000 ത്തോളം ആളുകൾ രോഗികളായി, ആയിരത്തിലധികം പേർ മരിച്ചു. ലോകമെമ്പാടും, വൈറസ് 138,000 ത്തിലധികം പേരെ ബാധിക്കുകയും 5,100 ലധികം പേരുടെ ജീവനെടുക്കുകയും ചെയ്തു.