ഗാസ അതിര്‍ത്തിയിൽ നിന്ന് ഇസ്രായേൽ പിന്മാറണം; ആവശ്യമുന്നയിച്ച് അമേരിക്ക

ഗാസ അതിര്‍ത്തിയിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നാവശ്യപ്പെട്ട് അമേരിക്ക രംഗത്ത്. പുതിയ വെടിനിര്‍ത്തല്‍ കരാറിന്‍റെ അടിസ്ഥാനത്തിൽ പിന്മാറ്റം അനിവാര്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. അതേസമയം ഇസ്രായേൽ ഈ ആവശ്യം അംഗികരിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

ബുധനാഴ്ചയാണ് ജോ ബൈഡൻ ആവശ്യമുന്നയിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടാണ് ഇക്കാര്യം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശദമാക്കിയത്. ഹമാസുമായി ധാരണയിലെത്തുന്നതിനുള്ള പ്രതിബന്ധങ്ങളെ നീക്കുന്നതിനേക്കുറിച്ചാണ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കൂടി പങ്കെടുത്ത സംസാരത്തിൽ ജോ ബൈഡൻ വ്യക്തമാക്കിയതെന്നാണ് വൈറ്റ് ഹൌസ് വിശദമാക്കിയത്.

ഇസ്രയേലിനെ പ്രതിരോധിക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയാണ് ഇക്കാര്യം ജോ ബൈഡൻ വിശദമാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഹമാസ് അനുകൂല ആക്രമണങ്ങളിൽ ഇസ്രയേലിനെ അമേരിക്ക പ്രതിരോധിക്കുമെന്നും വൈറ്റ് ഹൌസ് വിശദമാക്കി. മധ്യേഷ്യയിലേക്കുള്ള അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻറെ സന്ദർശനം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയോടെ ബൈഡൻ വെടിനിർത്തലിന്റെ അവശ്യകത വിശദമാക്കിയത്. തിങ്കളാഴ്ച അമേരിക്ക മുന്നോട്ട് വച്ച വെടിനിർത്തൽ ധാരണയ്ക്ക് ഇസ്രയേൽ സമ്മതം അറിയിച്ചതായി ആന്റണി ബ്ലിങ്കൻ വിശദമാക്കിയിരുന്നു. ബെഞ്ചമിൻ നെതന്യാഹുവുമായി ജെറുസലേമിൽ നടന്ന ചർച്ചകൾക്കൊടുവിലായിരുന്നു ഇത്.

Read more