ഒമാൻ തീരത്ത് കപ്പലിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ഇന്ത്യക്കാരൻ മരിച്ചു

ഒമാൻ തീരത്ത് കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചു. 21 ജീവനക്കാരിൽ 16 പേർ ഇന്ത്യക്കാരാണ്.  സുൽത്താൻ ഖാബൂസ് തുറമുഖത്തിന് അടുത്ത കപ്പലിന് തീ പിടിച്ചു.

സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് ബോട്ട് ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളു. കപ്പലിൽ തീ പടർന്നതിനെത്തുടർന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു.

Read more