ഇസ്രായേല്‍-ഇറാന് സംഘര്‍ഷത്തില്‍ ഉടന്‍ നയതന്ത്ര പരിഹാരമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടി കഴിഞ്ഞ് യുഎസില്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ തന്നെ പ്രശ്നപരിഹാരം കാണാനാകുമെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി ആണവ കരാറിന് സാധ്യതയുണ്ടെന്നാണ് യുഎസ് അറിയിക്കുന്നത്.
ഇറാന് അത് അംഗീകരിച്ചില്ലെങ്കില്‍ അത് വിഡ്ഢിത്തം ആകുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് – ഇസ്രയേല്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. ഇറാന് ആണവായുധം നിര്‍മിക്കുന്നത് തടയുകയാണ് തന്റെ ലക്ഷ്യം. ഈ പ്രതിസന്ധി ഇറാന് വരുത്തി വച്ചതാണ്. അവരെ പലതവണ ഉപദേശിച്ചതാണെന്നും ട്രംപ് പറയുന്നു.
ജനങ്ങള്‍ ടെഹ്റാന് വിട്ടുപോകണമെന്നും ട്രംപ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ ടെഹ്റാന് നഗരം ഒഴിയാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ആക്രമണം നടത്തിയിരുന്നു. തങ്ങള്‍ക്ക് സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചാണ് ഇസ്രായേല്‍ ജനങ്ങളോട് നഗരം ഒഴിയാന്‍ ആവശ്യപ്പെട്ടത്.
Read more
ഇതിന് പിന്നാലെയാണ് ട്രംപും സമാന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം ജി 7 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ അമേരിക്ക ഒപ്പ് വയ്ക്കില്ല. ഇതിന്റെ കാരണം വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.