ദുബായില്‍ മറൈന്‍ ടൂറിസവുമായി ഐസിഎല്‍ ഗ്രൂപ്പ്

ദുബായില്‍ മറൈന്‍ ടൂറിസം ആരംഭിച്ച് ഐസിഎല്‍ ഗ്രൂപ്പ്. ഐസിഎല്‍ മറൈന്‍ ടൂറിസം എന്ന പേരില്‍ ആരംഭിച്ച സംരംഭം യുഎഇ ഭരണകുടുംബാംഗം ഹിസ് എക്സലന്‍സി ഷെയ്ഖ് അഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ നുഐമിയും ഐസിഎല്‍ ഗ്രൂപ്പിന്റെ സിഎംഡിയുമായ അഡ്വ കെജി അനില്‍കുമാറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

യുഎഇയിലേക്കുള്ള ആഗോള വിനോദസഞ്ചാരികളുടെ എണ്ണം പ്രതിമാസം ശരാശരി 2 മില്യണ്‍ കവിഞ്ഞ സാഹചര്യത്തിലാണ് ഐസിഎല്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭം. ദുബായിലെ പ്രധാന ആകര്‍ഷണീയ കേന്ദ്രങ്ങളിലാണ് ഐസിഎല്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വായു, കര, ജല ടൂറിസം മേഖലകളും മെച്ചപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഉദ്ഘാടന ചടങ്ങില്‍ അഡ്വ കെ ജി അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.

Read more

ഐസിഎല്‍ ഗ്രൂപ്പ് സിഇഒ ഉമാ അനില്‍കുമാര്‍, ഐസിഎല്‍ ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ അമല്‍ജിത്ത് എ മേനോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദുബായ് ദേര അല്‍ സീഫ് വാട്ടേഴ്‌സില്‍ ആണ് ചടങ്ങ് നടന്നത്. ഇതോടെ ടൂറിസം രംഗത്ത് ഏറ്റവും വലിയ ഡെസര്‍ട്ട് സഫാരിയും മറൈന്‍ ടൂറിസത്തില്‍ ഏറ്റവും വലിയ ബോട്ട് ക്രൂയിസും ഐസിഎല്‍ ഗ്രൂപ്പിന്റേതാണ്.