അമേരിക്കയുടെ ഹിറ്റ് ലിസ്റ്റിലുള്ള ഭീകരനെ വധിച്ചു; മുന്‍നിരക്കാരായ നാല് ഉന്നതര്‍ കൊല്ലപ്പെട്ടു; പേരുകള്‍ പുറത്തുവിട്ട് ഹമാസ്

ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ തങ്ങളുടെ നാല് ഉന്നതര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്. ഉത്തര ബ്രിഗേഡ് കമാന്‍ഡര്‍ അഹമ്മദ് അല്‍ ഖാന്‍ഡൗര്‍, റോക്കറ്റ് ആക്രമണ യൂണിറ്റ് തലവന്‍ അയ്മന്‍ സിയ്യാം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് വ്യക്തമാക്കി.

അമേരിക്കയുടെ 2017 -ലെ ആഗോളഭീകര പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഖാന്‍ഡൗര്‍. ഇയാള്‍ക്കെതിരെ അമേരിക്ക പല നീക്കങ്ങളും നടത്തിയിരുന്നു. ഹമാസിന്റെ ഷൂറാ കൗണ്‍സില്‍ മുന്‍ അംഗവും രാഷ്ട്രീയബ്യൂറോ അംഗവുമായിരുന്നു. ഇസ്രയേലിനെതിരായ പല ആക്രമണങ്ങളിലും ഖാന്‍ഡൗറിനു പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കെറെം ഷാലോം അതിര്‍ത്തിയിലെ ഇസ്രേലി സൈനിക പോസ്റ്റിനുനേരേ 2006-ല്‍ നടന്ന ഭീകരാക്രമണമായിരുന്നു അതിലൊന്ന്. സംഭവത്തില്‍ രണ്ട് ഇസ്രേലി സൈനികര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനിടെ ഇസ്രേലി സൈനികനായ ഗിഗാദ് ഷാലിറ്റിനെ തട്ടിക്കൊണ്ടുപോയി അഞ്ചുവര്‍ഷത്തോളം ഹമാസ് തടങ്കലിലാക്കുകയും ചെയ്തു. 2011-ലാണ് ഷാലിറ്റിനെ വിട്ടയച്ചത്. സൈനികന്റെ മോചനത്തിനു പകരമായി 1,027 പലസ്തീനി തടവുകാരെ വിട്ടയച്ചിരുന്നു.

Read more

ഒക്ടോബറില്‍ സൈനിക കൗണ്‍സില്‍ അംഗവും സെന്‍ട്രല്‍ ബ്രിഗേഡ് കമാന്‍ഡറുമായ അയ്മന്‍ നൗഫലും ഇസ്രായേലുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. നാലുപേരുടെ മരമണ വിവരം ടെലഗ്രാം ചാനലിലൂടെ ഹമാസ് അറിയിച്ചത്.