റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൈമാറി ഫ്രാൻസ്; ചരിത്ര ദിനം എന്ന് വിശേഷിപ്പിച്ച് മന്ത്രി

മൂന്ന് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനിടെ ഫ്രാൻസിൽ നിന്ന് ആദ്യത്തെ റഫാൽ യുദ്ധ വിമാനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സ്വീകരിച്ചു. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വ്യോമസേനയെ (ഐ‌എ‌എഫ്) പ്രതിനിധീകരിച്ച് 36 റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് സിംഗ് ഇന്ന് മെറിഗ്നാക്കിൽ സ്വീകരിച്ചു. യുദ്ധ വിമാനം സ്വീകരിച്ച ശേഷം ചരിത്ര ദിനം എന്ന് പ്രതിരോധ മന്ത്രി ചടങ്ങിനെ വിശേഷിപ്പിച്ചു. യുദ്ധവിമാന ഇടപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നു എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. റിബൺ മുറിക്കുന്ന ചടങ്ങിന് മുമ്പായി ശസ്ത്ര പൂജ (ദസറ ദിനത്തിലെ പരമ്പരാഗത ആയുധ ആരാധന) നടത്തും.

രാജ്‌നാഥ്‌ സിംഗ് വിമാനത്തിൽ ലഘുവായ പറക്കൽ നടത്തുന്നതായിരിക്കും. ഫ്രാൻസ് സന്ദർശനത്തിനിടെ അദ്ദേഹം രാജ്യത്തെ ഉന്നത നേതൃത്വവുമായി ചർച്ച നടത്തുകയും ചെയ്യും.