പാകിസ്ഥാനിൽ സംഘർഷം രൂക്ഷം; മരണസംഖ്യ 22 ആയി, ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു

ഖമനേയിയുടെ വധത്തിന് പിന്നാലെ പാകിസ്ഥാനിൽ സംഘർഷം രൂക്ഷമാകുന്നു. മരണസംഖ്യ 22 ആയി, 200 ലധികം പേർക്ക് പരിക്കേറ്റു. ഖമനേയിയുടെ ചിത്രങ്ങളുമായി ഇറങ്ങിയ ജനക്കൂട്ടം യുഎസ്, യുഎൻ ഓഫീസുകൾ ആക്രമിച്ചു. ലാഹോർ ഉൾപ്പെടെ പല ന​ഗരങ്ങളിലും സംഘർഷം തുടരുകയാണ്.

കറാച്ചിയിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഇന്നലെ യുഎസ് കോൺസുലേറ്റിനെതിരെ ആക്രമണം നടത്തിയവർക്കെതിരെ കോൺസുലേറ്റിന് ഉള്ളിലുണ്ടായിരുന്ന സുരക്ഷാഭടൻമാർ വെടിയുതിർത്തിരുന്നു.

അന്താരാഷ്ട്ര വാർത്താ ഏജൻസികൾ നൽകുന്ന വിവരം അനുസരിച്ച് 22 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. 32 മരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
യുഎസ് കോൺസുലേറ്റിലേക്ക് ബാരിക്കേഡുകൾ തകർത്ത് കയറിയ പ്രതിഷേധക്കാർ ജനാലകൾ അടിച്ചു തകർക്കുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു.

Read more