പിഎസ്ജി എംബാപെയെ വില്‍ക്കും; പകരമെത്തുക ബ്രസീലിയന്‍ സൂപ്പര്‍ താരം

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഈ സീസണില്‍ തന്നെ യുവ താരം കെയ്‌ലിയന്‍ എംബാപെയെ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. എംബാപെയ്ക്ക് പകരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ചൊരു കളിക്കാരനെ ടീമിലെത്തിക്കാനാണ് പിഎസ്ജിയുടെ ശ്രമമെന്ന് അറിയുന്നു.

പിഎസ്ജിയില്‍ എംബാപെയ്ക്കിത് അവസാന വര്‍ഷമാണ്. പുതിയ കരാര്‍ ഒപ്പിടാന്‍ എംബാപെ ഇതുവരെ സമ്മതം മൂളിയിട്ടില്ല. എംബാപെയെ വിറ്റ് ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തില്‍ നിന്ന് ബ്രസീലിയന്‍ താരം റിച്ചാര്‍ലിസനെ ടീമിലെത്തിക്കാനാണ് പിഎസ്ജിയുടെ ശ്രമം.

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയില്‍ എത്തിയതോടെ ടീമില്‍ തന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്ന ഉറപ്പിലാണ് എംബാപെ. അതിനാല്‍ത്തന്നെ സ്‌പെയ്‌നിലെ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറാനാണ് എംബാപെ ആലോചിക്കുന്നത്. റയല്‍ എംബാപെയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നതും താരകൈമാറ്റത്തിനുള്ള സാധ്യതയേറ്റുന്നു.