ബംഗാളിൽ മമതയുടെ കുതിപ്പ്; ഇഞ്ചോടിഞ്ച് പോരാട്ടവുമായി ബി.ജെ.പിയും

ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ ബംഗാളിൽ 200ൽ അധികം സീറ്റുകളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ത‌ൃണമൂൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം പൊരുതുന്നു.

ആദ്യ ഫലസൂചന മുതൽ ഇരു കൂട്ടരും ഇഞ്ചോടിഞ്ച് പൊരുതി മുന്നേറുമ്പോൾ, ഒരു ഘട്ടത്തിലും ആർക്കും വ്യക്തമായ മുന്നേറ്റം സാധ്യമായിട്ടില്ല. അതേസമയം, ഇടത് പാർട്ടികളും കോൺഗ്രസും ഉൾപ്പെടെയുള്ളവരുടെ മുന്നണിക്ക് കാര്യമായ നേട്ടങ്ങളില്ല‍.

205 സീറ്റുകളിലെ ഫലസൂചനകൾ വരുമ്പോൾ തൃണമൂൽ 104 സീറ്റുകളിലും ബിജെപി 98 സീറ്റുകളിലും ലീഡു ചെയ്യുന്നു.

Special promo

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിൽ ബിജെപിയും, മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസും നേർക്കുനേർ പോരടിച്ച തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. അതുകൊണ്ടുതന്നെ ഫലം ഇരു കൂട്ടർക്കും ഒരുപോലെ നിർണായകം. ഇവർക്കൊപ്പം പരാമവധി സീറ്റു സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഇടതു പാർട്ടികളും കോൺഗ്രസും ഉൾപ്പെടുന്ന സഖ്യവുമുണ്ട്.