'മതേതരത്വത്തിന്റെ പേരില്‍ ആചാരങ്ങള്‍ നേരിടുന്ന വെല്ലുവിളിയെന്തെല്ലാം?, സ്ത്രീശാക്തീകരണമാണ് ജനസംഖ്യാ പെരുപ്പം കുറക്കാനുള്ള മാര്‍ഗം'; വിവാദമായി സിവില്‍ സര്‍വ്വീസ് പരീക്ഷാ ചോദ്യം

രാജ്യത്തിന്റെ മതേതര കാഴ്ചപാടിനെയും സ്ത്രീശാക്തീകരണത്തെയുമെല്ലാം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷയിലെ പേപ്പറിനെതിരെ വ്യാപക പ്രതിഷേധം. ചോദ്യപേപ്പറിലെ 9, 10 ചോദ്യങ്ങളാണ് വിവാദമായത്.

മതേതരത്വത്തിന്റെ പേരില്‍ ആചാരങ്ങള്‍ നേരിടുന്ന വെല്ലുവിളിയെന്തെല്ലാം?, സ്ത്രീശാക്തീകരണമാണ് ജനസംഖ്യാ പെരുപ്പം കുറക്കാനുള്ള മാര്‍ഗം എന്നിവ 150 വാക്കില്‍ വിശദമാക്കാനാണ് ചോദ്യപേപ്പറില്‍ പറയുന്നത്.

ഈ ചോദ്യങ്ങളാണോ രാജ്യത്തെ നിര്‍ണായ പദവികള്‍ വഹിക്കാനുള്ള ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പില്‍ ചോദിക്കുന്നതെന്നാണ് വിമര്‍ശനം. മതേതരത്വം പാലിക്കപ്പെടേണ്ട ഒന്നാണെന്നും ആചാരങ്ങളല്ല പ്രധാനമെന്നും നിരവധി ആളുകളാണ് ട്വീറ്റിനോട് പ്രതികരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ചോദ്യപ്പേപ്പറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്നു.