'ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം, വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം'; ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് സുപ്രിംകോടതിയുടെ അനുമതി. ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ്. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനമാണെന്ന് കോടതി വ്യക്തമാക്കി. റെസ്‌ലിങ് ഫെഡറേഷന് തിരിച്ചടി നൽകുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. ഈ മാസം 30, 31 തീയതികളില്‍ ആണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നത്. ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ടിന് അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചത്. വനിത കായികതാരങ്ങളെ ഒഴിവാക്കുന്നതിനോ പാര്‍ശ്വവല്‍ക്കരിക്കുന്നതിനോ ഉള്ള കാരണമായി മാതൃത്വം മാറുന്നില്ലെന്ന് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം നടത്തിയായിരുന്നു.

Read more

ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിനേഷ് ഫോഗട്ടിന് അനുമതി നല്‍കിയത്. സെലക്ഷന്‍ പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കാന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും നിയമിച്ച സ്വതന്ത്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ ട്രയല്‍സിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.