15-18 വയസ്സ് പ്രായമുള്ളവർക്ക് വാക്സിനേഷൻ; 60+, മുൻനിര പ്രവർത്തകർക്ക് ബൂസ്റ്റർ: പ്രധാനമന്ത്രി

15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പ്രധിരോധ കുത്തിവയ്പ്പ് ജനുവരി 3 (തിങ്കൾ) മുതൽ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

ജനുവരി 10 മുതൽ ആരോഗ്യരക്ഷാ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള 60 വയസ്സിനു മുകളിലുള്ളവർക്കും ജനുവരി 10 മുതൽ അധിക ഡോസ് ലഭിക്കും. ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ശാസ്ത്രജ്ഞരുമായും വിദഗ്ധരുമായും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “കൊറോണ വൈറസ് ഇല്ലാതായിട്ടില്ല. നമ്മൾ ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. ലോകം ഒമൈക്രോണിനെ ക്കുറിച്ച് സംസാരിക്കുന്നു. ഇന്ന് അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനവും ക്രിസ്‌മസും ആണ്, അതിനാൽ ഈ നടപടി ഇന്ന് പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചു,” പ്രധാനമന്ത്രി പറഞ്ഞു.