Union Budget 2022 Live: കുടകള്‍ക്ക് വിലകൂടും

നടപ്പു സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് തുടങ്ങി. ബജറ്റിന് മുന്നോടിയായി ഇന്നലെ സാമ്പത്തിക സര്‍വ്വേ ധനമന്ത്രി സഭയില്‍ വച്ചിരുന്നു

സര്‍വ്വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇതാണ് – ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2020-21ല്‍ 7.3 ശതമാനം ചുരുങ്ങിയതിനു ശേഷം 2021-22 ല്‍ 9.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കണക്കാക്കുന്നു (ആദ്യ മുന്‍കൂര്‍ എസ്റ്റിമേറ്റ്‌സ് പ്രകാരം).

* 2022-23 സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്ത ഉത്പാദനത്തില്‍ (GDP) 8-8.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു.

* 2022-23 ലെ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച യഥാക്രമം 8.7 ശതമാനവും 7.5 ശതമാനവും ആയിരിക്കുമെന്ന ലോകബാങ്കിന്റെയും ഏഷ്യന്‍ വികസന ബാങ്കിന്റെയും ഏറ്റവും പുതിയ പ്രവചനങ്ങളുമായി ഒത്തുപോകുന്ന കണക്കാണിത്.

* IMF-ന്റെ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രവചനങ്ങള്‍ അനുസരിച്ച്, ഇന്ത്യയുടെ യഥാര്‍ത്ഥ GDP 2021-22 ലും, 2022-23 ലും 9 ശതമാനവും; 2023-2024ല്‍ 7.1 ശതമാനനവും വളരുമെന്ന് കണക്കാക്കുന്നു. വരുന്ന 3 വര്‍ഷവും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാകും.

* കൃഷിയും അനുബന്ധ മേഖലകളും 3.9 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു; 2021-22ല്‍ വ്യവസായ മേഖല 11.8 ശതമാനവും, സേവന മേഖല 8.2 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു.

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍

  • ബജറ്റ് അവതരണം പൂർത്തിയാക്കിയ ലോക്‌സഭ ബുധനാഴ്ച വൈകിട്ട് നാലിനു കൂടാനായി പിരിയുന്നതായി സ്പീക്കർ. ലോക്സഭാ നടപടികൾ അവസാനിച്ചു
  • കുടകള്‍ക്ക് വിലകൂടും
  • ജിഎസ്ടിയില്‍(ചരക്കുസേവന നികുതി) വന്‍മുന്നേറ്റമെന്ന് ധനമന്ത്രി. ജനുവരി 2022 ല്‍ 1.40 ലക്ഷം കോടി രൂപയാണ്
    ഈയിനത്തില്‍ ലഭിച്ചത്. ജിഎസ്ടി ഏര്‍പ്പെടുത്തിയതിനു ശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും വലിയ വരുമാനം
  • ആദായനികുതി സ്ലാബിൽ മാറ്റമില്ല….
  • ഭിന്നശേഷിക്കാര്‍ക്ക് ഇന്‍ഷുറന്‍സും നികുതി ഇളവും
  • സഹകരണ സംഘങ്ങൾക്ക് മിനിമം നികുതി 15 ശതമാനമാക്കി. …
  • സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എൻപിഎസ് നിക്ഷേപങ്ങളിൽ 14 % വരെ നികുതിയിളവ്. …
  • ആദായനികുതി റിട്ടേൺ പരിഷ്‌കരിക്കും. തെറ്റുകവ്‍ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ടു വർഷം സാവകാശം. റിട്ടേൺ അധികനികുതി നൽകി മാറ്റങ്ങളോടെ ഫയൽ ചെയ്യാം…
  • സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി പലിശ രഹിത വായ്പ
  • സൗരോർജ പദ്ധതികൾക്ക് 19,500 കോടി വകയിരുത്തി
    പൊതുജന നിക്ഷേപം പ്രോത്സാഹിപ്പിക്കും
    മൂലധ നിക്ഷേപത്തിൽ 35.4 ശതമാനം വർധന
  • കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രഖ്യനമായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നടത്തിയത്.

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്യൂറന്‍സ് കമ്പിനിയെന്ന നിലയില്‍ എല്‍ഐസിയുടെ ഐപിഒ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ഓഹരി കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കി അതിലൂടെ 12 ബില്യണ്‍ ഡോളര്‍ സമാഹരിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

  • മൂലധന ചെലവ് 1-0.68 ലക്ഷം കോടിയായി ഉയർത്തുമെന്ന് നിർമ്മല സീതാരാമൻ അറിയിച്ചു. ജിഡിപിയുടെ 4.1 ശതമാനമായിരിക്കും അതെന്ന് ധനമന്ത്രി
  • സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിന് മൂന്നു പദ്ധതികള്‍
  • റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ രൂപ ഇറക്കും. ബ്ലോക് ചെയ്ന്‍ രൂപത്തിലാണ് ഡിജറ്റല്‍ രൂപ
  • ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കും.
  • പ്രതിരോധമേഖലയില്‍ ഇറക്കുമതി കുറയ്ക്കും
  • 5.5 കോടി കുടുംബങ്ങള്‍ക്ക് 2 വര്‍ഷത്തിനുള്ളില്‍ ശുദ്ധ ജലം
  • 5ജി ഇന്റർനെറ്റ് സേവനങ്ങൾ ഈ വർഷം മുതൽ.
  • ഇലക്ട്രിക് വാഹന മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന വിധത്തില്‍ ബാറ്ററി കൈമാറ്റ നയം കൊണ്ടുവരും. വൈദ്യുതി വാഹനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുഗതാഗത സോണുകള്‍. ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപകമാക്കും….
  • യുവാക്കള്‍ക്കായി 60 ലക്ഷത്തില്‍പ്പരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി
  • എമർജൻസി ക്രെഡിറ്റ് ലൈൻ ​ഗാരന്റി പദ്ധതി ഒരു വർഷം കൂടി, 5ലക്ഷം കോടിയായി പരിധി കൂട്ടി. ചെറുകിട, നാമമാത്ര യൂണിറ്റുകൾക്ക് രണ്ട് ലക്ഷം രൂപ ആധിക വായ്പ ലഭ്യമാക്കാനും ബജറ്റിൽ തീരുമാനം
  • അതിർത്തി ​ഗ്രാമങ്ങളിൽ പശ്ചാത്തല സൗകര്യം വർദ്ധിപ്പിക്കും. അതിർത്തികളിൽ വൈബ്രന്റ് വില്ലേജ് പദ്ധതി. അതിർത്തി ​ഗ്രാമങ്ങളിൽ അടച്ചുറപ്പുളള വീടുകൾ.
  • പുത്തൻ സാങ്കേതികവിദ്യ ഉൾക്കൊള്ളിച്ച് ഇ–പാസ്‌പോർട്ടുകൾ വരുംവർഷം നടപ്പാക്കും….
  • തൊഴിലുറപ്പ് പദ്ധതിയ്ക്ക് കൂടുതല്‍ തുക വകയിരുത്തും
  • അടുത്ത സാമ്പത്തിക വർഷം 80 ലക്ഷം വീടുകൾ പൂർത്തിയാക്കും.ഇതിനായി 48,000 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി.
  • 1.5 ലക്ഷം തപാല്‍ ഓഫിസുകളില്‍ കോര്‍ ബാങ്കിങ് സൗകര്യം ലഭ്യമാക്കും.
  • ജൽജീവൻ മിഷന് 60,000 കോടി വകയിരുത്തും. …
  • ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ഓരോ ക്ലാസിനും ഓരോ ചാനൽ തുടങ്ങും. ഒന്നു മുതൽ 12 വരെ ക്ലാസുകൾക്കാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ഓരോ ക്ലാസിനും ഓരോ ചാനൽ തുടങ്ങും. ഒന്നു മുതൽ 12 വരെ ക്ലാസുകൾക്കാണ് ചാനലുകള്‍ , ഓഡിയോ, വിഷ്വല്‍ പഠനരീതികള്‍ക്ക് പ്രാമുഖ്യം നല്‍കും. രണ്ടു ലക്ഷം അംഗനവാടികള്‍ ആധുനീകരിക്കും….
  • ചെറുകിട–ഇടത്തരം മേഖലകൾക്ക് 2 ലക്ഷം കോടി രൂപ .
  • രാജ്യത്ത് ഗതാഗത വികസനം ഉറപ്പാക്കും

പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലൂടെ രാജ്യത്ത് ഗതാഗത വികസനം ഉറപ്പാക്കും. ചരക്ക് നീക്കവും, ജനങ്ങളുടെ യാത്രാ സൗകര്യവും വർധിപ്പിക്കാൻ ഉള്ള പദ്ധതികളും ഇതിനായി ആസൂത്രണം ചെയ്യും. ഒരു രാജ്യം ഒരു ഉത്പന്നം എന്ന നയം പ്രോത്സാഹിപ്പിക്കും. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താൻ ഈ നയം സഹായിക്കും.‌

  • 100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍ വരും. നദീസംയോജനത്തിന് അഞ്ച് പദ്ധതികള്‍ പ്രഖ്യാപിച്ചു. …
  • കര്‍ഷകര്‍ക്കു താങ്ങുവില നല്‍കാന്‍ 2.37 ലക്ഷം കോടി രൂപ വകയിരുത്തും. …കര്‍ഷകര്‍ക്ക് പിന്തുണയേകുവാന്‍ കിസാന്‍ ഡ്രോണുകള്‍ രംഗത്തിറക്കും. …
  • മൂന്നു വര്‍ഷത്തിനകം 400 പുതുതലമുറ വന്ദേ ഭാരത് ട്രെയിനുകള്‍ രംഗത്തിറക്കും, കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കും.
    വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി …
  • 25,000 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിക്കും., മലയോര റോഡ് വികസനത്തിന് പ്രത്യേക പദ്ധതി വരും …
  • ഏഴു പ്രധാന മേഖലകളെ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പി.എം.ഗതിശക്തി രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ക്കും വികസനത്തിനും സഹായിക്കും
  • എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജവും മുഖ്യലക്ഷ്യമാക്കുന്ന ബജറ്റ് സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗങ്ങള്‍ക്ക് പിന്തുണയേകും.
  • പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം സജ്ജമാണെന്നും. വാക്‌സിനേഷന്‍ വേഗത കൂടിയത് കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സഹായകമായെന്നും ധനമന്ത്രി. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരുന്നു. അറുപത് ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇക്കാലയളവിലായി. ആരോഗ്യമേഖലയും മെച്ചപ്പെട്ടു വരുന്നു. അടുത്ത അഞ്ച് വര്‍ഷത്തില്‍ 30 ലക്ഷം കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാകുമെന്നും ധനമന്ത്രി.
  • സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നു.
  • ബജറ്റ് ലക്ഷ്യം സ്വയം പര്യാപ്തമായ ഇന്ത്യ