ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച്‌ യു.കെ; ഉച്ചകോടിക്ക് മുന്നോടിയായി ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കും

 

ജൂണിൽ യു.കെയിലെ കോൺ‌വാൾ മേഖലയിൽ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യം ക്ഷണിച്ചു. ലോകത്തിലെ ഏഴ് പ്രമുഖ ജനാധിപത്യ സമ്പദ്‌വ്യവസ്ഥകളായ യു.കെ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യു‌എസ്‌എ, യൂറോപ്യൻ യൂണിയൻ എന്നിവ ഉൾപ്പെടുന്ന സംഘം കൊറോണ വൈറസ് പകർച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം, തുറന്ന വ്യാപാരം തുടങ്ങിയ ആഗോള വിഷയങ്ങൾ ചർച്ച ചെയ്യും.

ബ്രിട്ടനിൽ ജനിതക വ്യതിയാന സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം കണ്ടെത്തിയതിനെത്തുടർന്ന് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരിപാടിക്ക് ഇന്ത്യ സന്ദർശനം റദ്ദാക്കിയ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ “ജി 7 ന് മുന്നോടിയായി” രാജ്യം സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മൂന്ന് രാജ്യങ്ങളെയും അതിഥികളായി ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത് വിവിധ മേഖലകളിലെ വൈദഗ്ധ്യവും അനുഭവങ്ങളും പങ്കുവയ്ക്കാനാണ്.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യയും യു.കെയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സഹകരണം എടുത്തുകാണിക്കുന്ന പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: “ “ലോകത്തിന്റെ ഫാർമസി” എന്ന നിലയിൽ, ഇന്ത്യ ഇതിനകം തന്നെ ലോകത്തിന് 50 ശതമാനത്തിലധികം വാക്സിനുകൾ വിതരണം ചെയ്യുന്നുണ്ട്, യു.കെയും ഇന്ത്യയും പകർച്ച വ്യാധിയുടെ സമയത്ത് ഉടനീളം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ പതിവായി സംസാരിക്കുന്നു, മാത്രമല്ല ജി 7ന് ശേഷം താൻ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചിട്ടുണ്ട്.”