തൃപുര മുഖ്യമന്ത്രി ബിപ്‌ളവ് ദേബ് രാജി വച്ചു.

 

 

തൃപുര മുഖ്യമന്ത്രി ബിപ്‌ളവ് ദേബ് രാജിവച്ചു. രാജിക്കത്ത് ഗവര്‍ണ്ണര്‍ക്ക കൈമാറി. വൈകീട്ട് കൂടുന്ന ബി ജെ പി നിയമസഭാ സക്ഷി യോഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കും. 2018 ല്‍ 30 വര്‍ഷത്തെ സി പി എം ഭരണം അവസാനിപ്പിച്ച് കൊണ്ടാണ് ബി ജെപി ത്രിപുരയില്‍ അധികാരത്തിലേറിയത്്.
കഴിഞ്ഞ കുറച്ച്‌നാളായി ത്രിപുരയിലെ വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന നിലയില്‍ ഭരണകക്ഷിയായ ബി ജെ പിക്കുള്ളില്‍ തന്നെ വലിയ അസംതൃപ്തി പുകയുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ദേബിന്റെ രാജിക്കായി ബി ജെ പിക്കുള്ളില്‍ നിന്ന് തന്നെ മുറവിളി ഉയര്‍ന്നിരുന്നു.