ജ. ലോ യുടെ മരണം സുപ്രീം കോടതി ഉന്നതാധികാര സമിതി അന്വേഷിക്കണം, ജഡ്ജിമാരുടെ പ്രതിഷേധം അതീവഗൗരവമുള്ളതും അലോസരപ്പെടുത്തുന്നതും

സൊറാബ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ്ഗോപാല്‍ ഹരികിഷന്‍ ലോയയുടെ മരണത്തില്‍ ലോയയുടെ മരണത്തില്‍ സ്വതന്ത്രമായൊരു അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതു കൊണ്ട് വിഷയം സുപ്രീം കോടതി ഉന്നതാധികാര സമിതി അന്വേഷിക്കണം.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സൊറാബ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ കേസില്‍ സ്വതന്ത്രമായൊരു അന്വേഷണം ആവശ്യമാണ്.

ഇന്ന് അസാധാരണമായ സംഭവങ്ങളാണ് സുപ്രീം കോടതിയില്‍ നടന്നത്. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാല് സീനിയര്‍ ജസ്റ്റിസുമാരാണ് ചീഫ് ജസ്റ്റിസിനെതിരെ രംഗത്തു വന്നത്. സുപ്രീം കോടതിയൂടെ പ്രവര്‍ത്തനത്തില്‍ ജഡ്ജിമാരുടെ പ്രതിഷേധം അതീവഗൗരവമുള്ളതും അലോസരപ്പെടുത്തുന്നതുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതു നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് ഉള്ള വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.