വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങും; 'വിജയ് മക്കള്‍ ഇയക്കം' രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റുമെന്നും റിപ്പോര്‍ട്ട്; ദളപതി ആരോടൊപ്പം ചേരും; ആകാംക്ഷയോടെ തമിഴകം

ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദളപതി വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിജയ് നായകനായുള്ള ചിത്രമായ ദ ഗോട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

വിജയ് മക്കള്‍ ഇയക്കം എന്ന തന്റെ ആരാധക സംഘടന രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റാനാണ് വിജയ് ഉദ്ദേശിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായതും വന്‍ ചര്‍ച്ചയായിരുന്നു. വിജയ് മക്കള്‍ ഇയക്കത്തിന്റെ പ്രവര്‍ത്തകരെ ചെന്നൈയില്‍ വിജയ് കാണുകയും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ചര്‍ച്ച നടത്തുകയും ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. പിന്നീടാണ് രാഷ്ട്രീയ പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായതും.

പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ നടപടികള്‍ ഇതിനകം തുടങ്ങിയതായും ന്യൂസ് 18 അടക്കം നല്‍കി വാര്‍ത്തകളില്‍ പറയുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയാണ് വിജയ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയ് വ്യക്തിഗത പക്ഷം പിടിക്കുമോ അതോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമോ എന്നു കാത്തിരിക്കുകയാണ് തമിഴകം.