അബദ്ധത്തില്‍ സംഭവിച്ചത്; എം.പി മാപ്പ് പറഞ്ഞു; ഇന്‍ഡിഗോ വിമാനത്തില്‍ അതിക്രമം കാട്ടിയത് തേജസ്വി സൂര്യയെന്ന് സമ്മതിച്ച് കേന്ദ്ര വ്യോമയാന മന്ത്രി

ന്‍ഡിഗോ വിമാനത്തിന്റെ അടിയന്തര വാതില്‍ തുറന്നത് യുവമോര്‍ച്ചാ അധ്യക്ഷനാണെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇത് അദേഹത്തിന് അബദ്ധത്തില്‍ സംഭവിച്ചതാണ്. ഇക്കാര്യത്തില്‍ തേജസ്വി സൂര്യ എംപി ക്ഷമാപണം നടത്തിയിരുന്നുവെന്നും അദേഹം പറഞ്ഞു.

വസ്തുതകള്‍ പരിശോധിക്കേണ്ടത് പ്രധാനമാണ്.എല്ലാ പരിശോധനകളും കഴിഞ്ഞ് വിമാനത്തിന് പറന്നുയരാനുള്ള അനുമതി ലഭിച്ചശേഷം റണ്‍വേയില്‍വെച്ച് അബദ്ധത്തില്‍ അദ്ദേഹം വാതില്‍ തുറക്കുകയായിരുന്നു. അബദ്ധം സംഭവിച്ചതില്‍ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തുവെന്നും സിന്ധ്യ ന്യായീകരിച്ചു.

ചെന്നൈ വിമാനത്താവളത്തില്‍ ഡിസംബര്‍ 10-ന് ഉണ്ടായ സംഭവം വിവാദമായ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.ചെന്നൈയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകാനൊരുങ്ങുകയായിരുന്ന വിമാനം നീങ്ങിത്തുടങ്ങുമ്പോള്‍ ഒരു യാത്രക്കാരന്‍ അടിയന്തര വാതില്‍ തുറക്കുകയും ഇതിനേത്തുടര്‍ന്ന് വിമാനം രണ്ടുമണിക്കൂര്‍ വൈകുകയും ചെയ്തിരുന്നു.

തേജസ്വ സൂര്യയുടെ നിരുത്തരവാദപരമായ പ്രവൃത്തി ജനങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നതാണ്. നിയമപ്രകാരം എല്ലാ യാത്രക്കാരെയും പുറത്തിറക്കി സുരക്ഷാ പരിശോധന നടത്തേണ്ടതായിരുന്നു. യാത്രക്കാരുടെ സുരക്ഷ ഇതിലൂടെ പ്രശ്‌നത്തിലായി. വിമാനം മൂന്നു മണിക്കൂറോളം വൈകിയെന്നും ഡിഎംകെ നേതാവ് സെന്തില്‍ ബാലാജി പറഞ്ഞിരുന്നു.