കോയമ്പത്തൂർ ബലാത്സംഗ-കൊലപാതക കേസിൽ വധശിക്ഷ വീണ്ടും സ്ഥിരീകരിച്ച്‌ സുപ്രീം കോടതി

കോയമ്പത്തൂരിൽ 2010-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും, പെൺകുട്ടിയെയും അവളുടെ സഹോദരനെയും കൊലപ്പെടുത്തുകയും ചെയ്ത പ്രതിക്ക് മുമ്പ് വിധിച്ച വധശിക്ഷ സുപ്രീം കോടതി വീണ്ടും സ്ഥിരീകരിച്ചു.

പ്രതിയായ മനോഹരൻ ഗുരുതരമായ കുറ്റം ചെയ്തതെന്ന് മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് പറഞ്ഞു. നേരത്തെ വിഭജിത വിധിന്യായത്തിൽ വിധിച്ചിരുന്ന ശിക്ഷ വീണ്ടും സ്ഥിരീകരിക്കുകയും ചെയ്തു. രണ്ട് ജഡ്ജിമാർ പുനരവലോകന ഹർജി തള്ളിയപ്പോൾ, മൂന്നാമത്തെ ജഡ്ജി ജീവപര്യന്തം തടവ് സംബന്ധിച്ച മുൻ കാഴ്ചപ്പാടിൽ ഉറച്ചു നിന്നു.

കുറ്റവാളിയായ മനോഹാരന്റെ വധശിക്ഷ കഴിഞ്ഞ മാസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഓഗസ്റ്റ് ഒന്നിന് വധശിക്ഷ സ്ഥിരീകരിച്ച വിധി പുന:പരിശോധിക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനു വേണ്ടിയായിരുന്നു സുപ്രീം കോടതി ശിക്ഷ സ്റ്റേ ചെയ്തത്.