പ്രിതിസന്ധി അയഞ്ഞില്ല; കോടതി നടപടി സാധാരണനിലയിലായി

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നുണ്ടായി പ്രതിസന്ധി അയവില്ലാതെ തുടരവെ, കോടതിയുടെ നടപടിക്രമങ്ങള്‍ തിങ്കളാഴ്ച സാധാരണ നിലയിലായി.

ആരോപണമുന്നയിച്ച ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ള നാലു ജഡ്ജിമാരും കോടതിയിലെത്തി. എന്നാല്‍ പ്രശ്‌നത്തിന് ഇനിയും ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല എന്നത് ഗൗരവമായി തന്നെ തുടരുന്നു.

പരിഹാരനിര്‍ദ്ദേശമായി ഉയര്‍ന്ന് വന്ന മുഴുവന്‍ ജഡ്ജിമാരുമടങ്ങുന്ന ഫുള്‍കോര്‍ട്ട് ഇന്ന് വിളിച്ച് ചേര്‍ത്തേക്കും. ആരോപണമുന്നയിച്ച നാലു ജഡ്ജിമാരുമായി ചീഫ്ജസ്റ്റിസ് ചര്‍ച്ച നടത്തിയേക്കും. ചീഫ് ജസ്റ്റിസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെ് ജസ്റ്റിസ് ചെലമേശ്വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.