സ്‌പൈസ് ജെറ്റ് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചു

ലോകമെമ്പാടുമുള്ള കൊറോണ വൈറസ് ഭീതിക്കിടെ, സ്പൈസ് ജെറ്റ് മാർച്ച് 21 മുതൽ ഏപ്രിൽ 30 വരെ അതിന്റെ അന്താരാഷ്ട്ര വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. സ്ഥിതി സാധാരണനിലയിലായ ഉടൻ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

Read more

“മാർച്ച് 21 മുതൽ ഏപ്രിൽ 30 വരെ ഞങ്ങളുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും താത്കാലികമായി നിർത്തിവെയ്ക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലായ ഉടൻ ഞങ്ങൾ താത്കാലികമായി നിർത്തിവെച്ച വിമാനങ്ങൾ പുനരാരംഭിക്കും.” സ്‌പൈസ് ജെറ്റ് പ്രസ്താവനയിൽ പറഞ്ഞു.