രാമക്ഷേത്ര പ്രതിഷ്ഠാ ദിനം; സോണിയ ഗാന്ധി ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചെന്ന് ദിഗ് വിജയ് സിംഗ്

കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ദിന ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. ജനുവരി 22 ന് നടക്കുന്ന ചടങ്ങിൽ സോണിയയോ, അല്ലെങ്കിൽ പാർട്ടിയിൽ നിന്നുള്ള മറ്റ് നേതാക്കളോ ചടങ്ങിൽ പങ്കെടുക്കുമെന്നും ദിഗ് വിജയ് സിംഗ് അറിയിച്ചു.

അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തിയാണ് സോണിയ ഗാന്ധിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച്.ഡി ദേവഗൗഡ എന്നിവർക്കും  ക്ഷണമുണ്ട്.

024 ജനുവരി 22 ന് ഉച്ചയ്ക്ക് 12:45 ഓടെ രാമക്ഷേത്ര ശ്രീകോവിലിൽ രാംലല്ല വിഗ്രഹം സ്ഥാപിക്കും. പ്രതിഷ്ഠ ചടങ്ങിനുള്ള വൈദിക ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും.ചടങ്ങില്‍ പങ്കെടുക്കാനുള്ള ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതോടെയാണ് തീയതി ഉറപ്പിച്ചത്.