ആദായ നികുതി പരിധി ഉയർത്തി; അഞ്ചുലക്ഷം രൂപ വരെ നികുതി ഇല്ല

തന്റെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രധാന നികുതി ഇളവുകൾ പ്രഖ്യാപിച്ചു. ആദായ നികുതി നിരക്ക് ഗണ്യമായി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ്
ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത് അഞ്ചുലക്ഷത്തിനും ഏഴര ലക്ഷത്തിനും ഇടയ്ക്കു വരുമാനമുള്ളവർക്ക് ഇനി മുതൽ പത്ത് ശതമാനം മാത്രം. “5-7.5 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന വ്യക്തി നിലവിലെ 20% നെ അപേക്ഷിച്ച് 10% നികുതി നൽകിയാൽ മതി” നിർമ്മല സീതാരാമൻ പറഞ്ഞു.

ധനമന്ത്രി പ്രഖ്യാപിച്ച പുതുക്കിയ ആദായ നികുതി:

5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന്: നികുതിയില്ല

5-7.5 ലക്ഷം രൂപ: 10% (മുമ്പത്തെ 20 ശതമാനത്തിൽ നിന്ന് കുറച്ചു)

7.5-10 ലക്ഷം രൂപ: 15% (മുമ്പത്തെ 20 ശതമാനത്തിൽ നിന്ന് കുറച്ചു)

12-15 ലക്ഷം രൂപ: 25%

15 ലക്ഷം രൂപ: 30%

Read more