15 ദിവസത്തിനകം മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാർ നിലംപൊത്തുമെന്ന് ഉദ്ധവ് താക്കറെ വിഭാഗം

മഹാരാഷ്ട്രയിൽ ഷിൻഡെ സർക്കാർ 15 ദിവസത്തിനുള്ളിൽ തകരുമെന്ന് പ്രഖ്യാപിച്ച് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ പച്ചോരയിൽ താക്കറെ പാർട്ടി റാലിയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് പുതിയ പരാമർശം.

ഷിൻഡെ സർക്കാരിന്റെ മരണ വാറണ്ട് ആയിരിക്കുന്നു. സർക്കാർ 15 ദിവസത്തിനുള്ളിൽ തകരുമെന്ന് ,” പാർട്ടി ശക്തിപ്രകടനത്തിന് തയ്യാറെടുക്കുന്ന ജൽഗാവിൽ സേന മുഖ്യ വക്താവ് സഞ്ജയ് റാവത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.

ഇക്കാര്യം താൻ നേരത്തെ പ്രവചിച്ചിരുന്നതാണ് . എന്നാൽ സുപ്രീം കോടതിയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചതിനാൽ അത് നടന്നില്ല. ഇനി കോടതി വിധി വന്നാൽ ഷിൻഡെ സർക്കാർ തകരും…” റാവത്ത് പറഞ്ഞു

മുഖ്യമന്ത്രിയോട് ബാഗുകൾ പാക്ക് ചെയ്യുവാൻ ബിജെപി പറഞ്ഞതായി കഴിഞ്ഞ ദിവസം റാവുത്ത് അവകാശപ്പെട്ടിരുന്നു . മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കാൻ തയ്യാറാണെന്ന എൻസിപി നേതാവ് അജിത് പവാറിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “2024ൽ മാത്രമല്ല, ഇപ്പോളും താൻ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ തയ്യാറാണ്,” വെള്ളിയാഴ്ച പിംപ്രി ചിഞ്ച്‌വാഡിൽ സകാൽ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിനിടെ അജിത് പറഞ്ഞിരുന്നു.

അതേസമയം, താക്കറെ ഞായറാഴ്ച പച്ചോറയിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്യാനിരിക്കെ, ജൽഗാവിൽ രണ്ട് സേനാ വിഭാഗങ്ങൾ തമ്മിലുള്ള വാക് പോര് നടക്കുകയാണ്. ഉദ്ധവ് താക്കറെയുടെ റാലിയെ കല്ലെറിഞ്ഞ് വീഴ്ത്താൻ തന്റെ ക്യാമ്പിന് കഴിയുമെന്ന് ഷിൻഡെ സേനയിൽ നിന്നുള്ള മഹാരാഷ്ട്ര ജലവിതരണ മന്ത്രി ഗുലാബ്രാവു പാട്ടീൽ പറഞ്ഞു. അതേസമയം കോവിഡ് -19 പാൻഡെമിക് സമയത്ത് ആശുപത്രികൾക്കായി ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ അഴിമതിയിൽ പാട്ടീൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റാവുത്തും ആരോപിച്ചു.